Sorry, you need to enable JavaScript to visit this website.

വിദേശത്ത്‌നിന്നെത്തുന്ന വാക്‌സിൻ പൂർത്തിയാക്കാത്തവർക്ക് സൗദിയിൽ ഹോം ക്വാറന്റൈൻ നിർബന്ധം

റിയാദ് - ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ പാലിക്കുന്നതിൽനിന്ന് നേരത്തെ ഇളവ് നൽകിയ വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദേശങ്ങളിൽ നിന്ന് വരുന്ന, സൗദിയിൽ അംഗീകാരമുള്ള ഏതെങ്കിലും ഒരു വാക്‌സിനുകളുടെ ഡോസുകൾ പൂർത്തിയാക്കാത്തവർക്ക് ഹോം ക്വാറന്റൈൻ ബാധകമാക്കാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരക്കാർ സൗദിയിലെത്തി 48 മണിക്കൂറിനകം ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും മാർഗത്തിൽ കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് പരിശോധനാ ഫലം വരുന്നതോടെ ഇവരുടെ ഹോം ക്വാറന്റൈൻ കാലം അവസാനിക്കും. 
എട്ടു വയസിൽ കുറവ് പ്രായമുള്ളവരെ പരിശോധനാ വ്യവസ്ഥയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലെത്തി 48 മണിക്കൂർ പിന്നിടുന്നതോടെ ഇവരുടെ ഹോം ക്വാറന്റൈൻ കാലം അവസാനിക്കും. ഈ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ക്വാറന്റൈൻ ലംഘിക്കുന്നവർക്കുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
 

Latest News