ഐഫോണ്‍ ഉപയോഗിച്ച് ഡോക്ടറുടെ ചികിത്സ; വൈറലായി ഒരു പോസ്റ്റ്

പുതിയ ഐഫോണ്‍ 13 ലെ ക്യാമറ രോഗനിര്‍ണയത്തിനും അനുയോജ്യമെന്ന് സാക്ഷ്യപ്പെടുത്തി ഒരു കണ്ണ് രോഗ വിദഗ്ധന്‍.
ഐഫോണ്‍ 13 പ്രോ മാക്‌സ് ഉപയോഗിച്ചെടുത്ത രോഗിയുടെ കണ്ണിന്റെ ചിത്രങ്ങള്‍ ലിങ്ഡ്ഇന്‍ പേജില്‍ പോസ്റ്റ് ചെയ്താണ് ഡോ. ടൊമ്മി കോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ഐഫോണിലെ മാക്രോ മോഡ് ഓണ്‍ ചെയ്താണ് ഡോക്ടര്‍ ചിത്രങ്ങളെടുത്തത്. മെഡിക്കല്‍ പ്രശ്‌നങ്ങളും തകരാറുകളും മികച്ച രീതിയില്‍ മനസ്സിലാക്കാന്‍ ഇതുവഴി സാധിക്കുമന്ന് ഡോക്ടര്‍ അവകാശപ്പെട്ടു.
രണ്ട് സെമീ അടത്തുവരെയുള്ള വസ്തുക്കളുടെ കൃത്യതയാര്‍ന്ന ഫോട്ടോകള്‍ എടുക്കാന്‍ സാധിക്കുമെന്നാണ് അള്‍ട്ര വൈഡ് ക്യാമറകളെ കുറിച്ച് ആപ്പിള്‍ കമ്പനി അവകാശപ്പെടുന്നത്.
ഐഫോണിന്റെ നാല് പുതിയ മോഡലുകളാണ് കഴിഞ്ഞ മാസം ആപ്പിള്‍ പുറത്തറിക്കിയത്.

 

Latest News