'ഗൂലിഷ് എപികരിക്കസി'; ഷാരൂഖ് ഖാനും മകനും പിന്തുണയുമായി തരൂർ 

ന്യൂദൽഹി- മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാനും പിതാവ് ഷാരൂഖ് ഖാനും പിന്തുണയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം ലഹരിമരുന്നുകൾ ഞാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഇതുവരെ ഉപയോഗിക്കാനും ശ്രമിച്ചിട്ടില്ലെന്നും പറഞ്ഞ തരൂർ ചിലർ ഷാറൂഖിനെ വേട്ടയാടാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു. ശവശരീരം ഭക്ഷിക്കുന്ന ദുഷ്ടൻ എന്ന് അർത്ഥം വരുന്ന ഗൂലിഷ് എന്ന വാക്കും മറ്റുള്ളവരുടെ വീഴ്ചയിൽ സന്തോഷിക്കുന്ന എപികരിക്കസി എന്ന വാക്കും ഒന്നിച്ചുവെച്ചാണ് തരൂർ ഇരുവർക്കും പിന്തുണയുമായി എത്തിയത്. ഷാരൂഖിനോട് കുറച്ച് സഹാനുഭൂതി വേണം. ഒരു 23കാരന്റെ മുഖം നിരാശയോടെ താഴേണ്ടതല്ലെന്നും തരൂർ പറഞ്ഞു.
 

Latest News