ഉത്തര്‍പ്രദേശ് പുതിയ ജമ്മു കശ്മീര്‍; ലഖിംപൂര്‍ സംഘര്‍ഷത്തില്‍ ഉമര്‍ അബ്ദുല്ല

ശ്രീനഗര്‍- ഉത്തര്‍പ്രദേശ് പുതിയ ജമ്മു കശ്മീരായി മാറിയിരിക്കയാണെന്ന് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ല. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് ഉമര്‍ അബ്ദുല്ലയുടെ ട്വീറ്റ്.
പൗരാവകാശങ്ങളും അഭിമാനവും ഹനിക്കുന്നിടത്ത് 144 പ്രഖ്യാപിക്കുക കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പരിപാടി ആയിരിക്കയാണെന്ന് പി.ഡി.പി നേതാവും മുന്‍മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. സ്വന്തം ജനതക്കുനേരെ ഉരുക്കുമുഷ്ടി പ്രയോഗിക്കുന്ന സര്‍ക്കാര്‍ ചൈനീസ് പട്ടാളക്കാര്‍ ആയുധങ്ങളുമായി വരുമ്പോള്‍ കൈയും കെട്ടി നോക്കിനില്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു.

 

Latest News