ലഖ്‌നൗ- കര്‍ഷകരോഷത്തില്‍ മുട്ടുമടക്കിയ യു.പി സര്‍ക്കാര്‍ ലഖിംപൂര്‍ ഖേരിയില്‍ കൊലപ്പെട്ട നാല് കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കും. കൊല്ലപ്പെട്ട കര്‍ഷകന്റെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാനും തീരുമാനമായി.
ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തില്‍ ജഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
കര്‍ഷകരുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും റിട്ട. ഹൈക്കോടതി ജഡ്ജി അന്വേഷിക്കുമെന്നും യു.പി പോലീസ് എ.ഡി.ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. പ്രദേശത്ത് 144 പ്രഖ്യാപിച്ചതിനാല്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.