VIDEO തടങ്കലിലാക്കിയ യു.പി ഗസ്റ്റ്ഹൗസില്‍ നിലം തൂത്ത് പ്രിയങ്ക

ലഖ്‌നൗ- കര്‍ഷകര്‍ കൊല്ലപ്പെട്ട ലഖിംപൂരിലേക്ക് പോകാന്‍ അനുവദിക്കാതെ തടവിലാക്കിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യു.പി ഗസ്റ്റ് ഹൗസിലെ നിലം തൂക്കുന്ന ഫോട്ടോകള്‍ പുറത്ത്.
സീതാപൂരിലെ ഗസ്റ്റ് ഹൗസിലാണ് പ്രിയങ്കയെ പാര്‍പ്പിച്ചിരിക്കുന്നത്. ഞായറാഴ്ച എട്ടുപേര്‍ കൊല്ലപ്പെട്ട ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട പ്രിയങ്കയെ സീതാപുരില്‍വെച്ചാണ് പോലീസ് തടഞ്ഞത്.
വാറണ്ടെവിടെയെന്ന് പ്രിയങ്ക പോലീസുകാരോട് ചോദിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടു. പോലീസ് കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്തതായി പാര്‍ട്ടി ആരോപിച്ചു.

 

Latest News