Sorry, you need to enable JavaScript to visit this website.

കർഷക പ്രതിഷേധത്തിലേക്ക് കാറിടിച്ച് കയറ്റിയ സംഭവം: മന്ത്രി പുത്രനെതിരെ കൊലക്കുറ്റം

ആശിഷ് മിശ്ര

ലക്‌നൗ: ഉത്തർ പ്രദേശിലെ ലഖിംപൂരിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റിയതിനെത്തുടർന്ന് 8 പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ പൊലീസ് കേസെടുത്തു.
കാർഷിക ബില്ലിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിലേക്കാണ് ആശിഷ് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ ഇടിച്ചു കയറ്റിയത്. കർഷകരെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്തതാണ് കാർ അപകടമെന്ന് കർഷക സംഘടനകൾ ആരോപിച്ചിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കർഷകരെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാ്ന്ധിയെ ഇന്ന് പുലർച്ചെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആശിഷ് മിശ്രയടക്കമുള്ളവർക്കെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മരിച്ചവരുടെ മൃതദേഹവുമായി കർഷകർ റോഡ് ഉപരോധിക്കുകയാണ്.

Latest News