ഭോപ്പാല്‍- ഓട്ടോറിക്ഷയില്‍ കൊണ്ടുപോകുകയായിരുന്ന പണവും തൂവാലയും കുരങ്ങ് തട്ടിപ്പറിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഒരു ലക്ഷം രൂപയാണ് ഓട്ടോറിക്ഷ യാത്രക്കാരന്‍ ടവ്വലില്‍ പൊതിഞ്ഞ് പിടിച്ചിരുന്നത്.
ട്രാഫിക് ജാമില്‍ വാഹനം നിര്‍ത്തിയപ്പോള്‍ തട്ടിപ്പറിച്ച ടവ്വലുമായി കുരങ്ങ് മരത്തില്‍ കയറുകയായിരുന്നു. തുടര്‍ന്ന് മരത്തിനു താഴെ നോട്ടുകള്‍ ചിതറി. യാത്രക്കാരന് 56,000 രൂപ പെറുക്കിയെടുക്കാന്‍ സാധിച്ചു. ബാക്കി നഷ്ടമായെന്നും പോലീസ് പറഞ്ഞു.