കാബൂളില്‍ പള്ളിക്കു സമീപം സ്‌ഫോടനം; 12 മരണം

കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു പള്ളിക്കു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ വലിയ പള്ളിയായ ഈദ് ഗാബ് മസ്ജിദിന്റെ കവാടത്തിനു സമീപമാണ് സ്‌ഫോടനം ഉണ്ടായതെന്ന് താലിബാന്‍ വക്താവും വാര്‍ത്താകാര്യ സഹമന്ത്രിയുമായ സബീഹുല്ല മുജാഹിദ് അറിയിച്ചു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ഖാരി സയിദ് ഖോസ്തി പറഞ്ഞു. 

സബീഹുല്ല മുജാഹിദിന്റെ ഒരാഴ്ച മുമ്പ് മരണപ്പെട്ട മാതാവിനു വേണ്ടിയുള്ള പ്രാര്‍ത്ഥന പള്ളിയില്‍ നടക്കുന്നതിനിടെയാണ് സംഭവം. ഈ പരിപാടിയിലേക്ക് എല്ലാവരേയും ക്ഷണിച്ച് നേരത്തെ സബീഹുല്ല ട്വീറ്റ് ചെയ്തിരുന്നു. ഈ പരിപാടിക്കു വേണ്ടി താലിബാന്‍ റോഡ് അടച്ചതിനു പിന്നാലെയാണ് സ്‌ഫോടനം നടന്നത്.
 

Latest News