വൈക്കം- ലോഡ്ജിലേക്ക് വിളിച്ചുവരുത്തി യുവതിയൊടൊപ്പം ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പ്രതികളിലൊരാള്‍ അറസ്റ്റില്‍. വൈക്കം സ്വദേശിയായ 57 കാരനെയാണ് ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയത്.
എറണാകുളം ഞാറയ്ക്കല്‍ വൈപ്പിന്‍ പുതുവൈപ്പ് തോണി പാലത്തിനു സമീപം തുറക്കയ്ല്‍ ജസ്‌ലിന്‍ ജോസി ആണ് പിടിയിലായത്.
ഫേസ്ബുക്കിലൂടെ ആലപ്പുഴ സ്വദേശിയായ 26 കാരി 57 കാരനായ ഗൃഹനാഥനുമായി അടുപ്പം സ്ഥാപിച്ചു വരുതിയിലാക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 28നു യുവതി ഗൃഹനാഥനെ ചേര്‍ത്തല ഒറ്റപുന്നയിലെ ലോഡ്ജില്‍ വിളിച്ചു വരുത്തുകയായിരുന്നു. യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇതു പയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു. ഇയാളില്‍ നിന്ന് 1,35000 രൂപയാണ് കൈക്കലാക്കിയത്.
കൈയിലുള്ള പണമെല്ലാം നഷ്ടപ്പെട്ട 57 കാരന്‍ ജീവിതം തകരാതിരിക്കാന്‍ കടം വാങ്ങിയും ഇവര്‍ക്കു നല്‍കേണ്ട സ്ഥിതിയുണ്ടാകുമെന്ന് വന്നതോടെ സുഹൃത്തുക്കളുടേ പ്രേരണയിലാണ് പോലിസില്‍ പരാതി നല്‍കിയത്.






