ഭോപ്പാല്‍- മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി പ്രതിപക്ഷമായ കോണ്‍ഗ്രസിലെ മുന്‍ എം.എല്‍.എ ബി.ജെ.പിയിലേക്ക് ചേക്കേറി. ജോബത്തിലെ സുലോചന റാവത്താണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സാന്നിധ്യത്തിലാണ് റാവത്തും വിശാല്‍ റാവത്തും ബി.ജെ.പിയില്‍ ചേര്‍ന്നത്.
പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും ആദിവാസി ജനതക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇവരെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്ന് ബി.ജെ.പി നേതാവ് വി.ഡി. ശര്‍മ പറഞ്ഞു.
മധ്യപ്രദേശിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേയും ഒരു ലോക്‌സഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.






