പെണ്‍കുട്ടിയെ ഇറക്കിക്കൊണ്ടുപോയ കാര്‍ മതിലില്‍ ഇടിച്ചു, നാല് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം- കാമുകിയുമായി ഒളിച്ചോടിയ കാര്‍ അപകടത്തില്‍പെട്ട് നാലു പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരം കോലിയക്കോടാണ് അപകടം. പോലീസ്  പെണ്‍കുട്ടിയുടെ വീടുമായി ബന്ധപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി വീട്ടില്‍ ഇല്ലെന്ന് വീട്ടുകാര്‍ അറിഞ്ഞത്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെണ്‍കുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീര്‍(24) ഓണ്‍ലൈനിലൂടെയാണ് പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി. കാഞ്ഞിരപ്പള്ളി പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡിനോട് ചേര്‍ന്നുള്ള മതിലിലിടിക്കുകയായിരുന്നു.
പുലര്‍ച്ചെ അഞ്ചുമണിക്കായിരുന്നു അപകടം. ഷമീറുമായി പെണ്‍കുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു.  രണ്ടുവര്‍ഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കള്‍ അറിയിച്ചിരുന്നത്.
ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേര്‍ന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്. അപകടത്തില്‍ ഷമീറിനു പുറമെ, ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവര്‍ക്കും പെണ്‍കുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയര്‍ബാഗ് അപകടസമയത്ത് പ്രവര്‍ത്തിച്ചതിനാല്‍ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകള്‍ മാത്രമേയുള്ളു. െ്രെഡവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News