റിയാദ്- സൗദി അറേബ്യക്കുനേരെ ഹൂത്തികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് അയച്ച ഡ്രോണ്‍ വെടിവെച്ചിട്ടു. ഞായറാഴ്ച രാവിലെയായിരുന്നു പുതിയ ആക്രമണ ശ്രമം.
ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പ് തന്നെ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനക്ക് ഡ്രോണ്‍ തടയാന്‍ സാധിച്ചുവെന്ന് ഔദ്യോഗിക ടി.വി അല്‍ ഇഖ്ബാരിയ റിപ്പോര്‍ട്ട് ചെയ്തു.
സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തുന്ന ശത്രുക്കളുടെ ആക്രമണങ്ങള്‍ ചെറുക്കുമെന്നും പൗരന്മാരുടേയും സിവിലയന്‍ കേന്ദ്രങ്ങളുടേയും സംരക്ഷണം ഉറപ്പാക്കുമെന്നും സഖ്യസേന അറിയിച്ചു.