മൂര്‍ഖന്‍ കൊന്ന പശുമാംസം കഴിച്ച 60 പേര്‍ ആശുപത്രിയില്‍

എംബോസ- ദക്ഷിണാഫ്രിക്കയില്‍ മൂര്‍ഖന്‍ കടിച്ചതിനെ തുടര്‍ന്ന് ചത്ത പശുവിന്റെ മാംസം കഴിച്ച 60 ഗ്രാമീണര്‍ ആശുപത്രിയില്‍. ഈസ്റ്റേണ്‍ കേപ്പിലെ സോളോക്ക് സമീപം എംബോസയിലാണ് സംഭവം. അതിസാരം, ഛര്‍ദി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂര്‍ഖനില്‍നിന്ന് പശുവില്‍ പ്രവേശിച്ച മാരക വിഷമാണ് 16 കുട്ടികളടക്കമുള്ളവരുടെ ആരോഗ്യനിലയെ ബാധിച്ചത്. അവശനിലയിലായ എട്ട് കുട്ടികളേയും നാല് പ്രായമേറിയവരേയും നെല്‍സണ്‍ മണ്ടേല അക്കാദമിക് ഹോസ്പിറ്റലിലേക്ക് മാറ്റി. മറ്റുള്ളവര്‍ മതാത്ത റീജ്യനല്‍ ആശുപത്രിയിലാണ്.
ചത്ത മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുതെന്നും ജീവന്‍ അപകടത്തിലാകുമെന്നും ഈസ്റ്റേണ്‍ കേപ് ആരോഗ്യ വകുപ്പ് ഗ്രാമീണര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

 

Latest News