ന്യൂദല്‍ഹി- ഇന്ത്യയില്‍ മതേതരത്വം തെറ്റായി നിര്‍വചിക്കപ്പെട്ടുവെന്നും തീവ്രഹിന്ദുത്വം എന്നൊന്നില്ലെന്നും ആര്‍.എസ്.എസ് നേതാവ് രാം മാധവ് അവകാശപ്പെട്ടു.
ഹിന്ദുത്വം ഭാരതത്തിന്റെ അടിസ്ഥാന ആദര്‍ശമാണെന്നും ഈ വിശ്വാസത്തെ ചൊല്ലി ധാരാളം തെറ്റിദ്ധാരണകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കാനാണ് തന്റെ പുതിയ പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നതെന്നും രാം മാധാവ് പറഞ്ഞു.
ദീന്‍ദയാല്‍ ഉപാധ്യായയുടെ മാനവിക ദര്‍ശനത്തെ കുറിച്ച് കൂടുതല്‍ വിശദീകരിക്കപ്പെടേണ്ടതുണ്ടെന്നും രാജ്യത്ത് ഹിന്ദുത്വത്തെ കുറിച്ചുള്ള യഥാര്‍ഥ സങ്കല്‍പങ്ങള്‍ വിവരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വം മുസ്ലിം വിരുദ്ധമാണെന്നാണ് രാജ്യത്ത് പലരും വിശ്വസിക്കുന്നതെന്നും മതേതരത്വം ദുര്‍വ്യാഖ്യാനം ചെയ്തിരിക്കയാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.






