ലക്ഷദ്വീപില്‍ ആദ്യമായി രാഷ്ട്രപിതാവിന്റെ പ്രതിമ

കവരത്തി- ലക്ഷദ്വീപില്‍ മഹാത്മാ ഗാന്ധിയുടെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് കവരത്തിയില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിലാണ് അനാച്ഛാദനം നടന്നത്. ഗാന്ധി ജയന്തി പ്രമാണിച്ച് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ ദ്വീപ് ഭരണകൂടം സംഘടിപ്പിച്ചിരുന്നു. അതിനൊടുവിലാണ് ഇന്ന് പ്രതിമ അനാച്ഛാദനവും നടത്തിയത്.

നേരത്തെ, ദ്വിദിന ഔദ്യോഗിക സന്ദര്‍ശനത്തിനായി ദ്വീപുകളിലെത്തിയ രാജ്‌നാഥ് സിംഗിനെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അഗത്തി വിമാനത്താവളത്തില്‍ സ്വീകരിച്ചു.

 

Latest News