മുംബൈ- കപ്പല്‍ മാര്‍ഗം കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് മുംബൈ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രശസ്ത ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മകനെ ചോദ്യം ചെയ്തുവരികയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കൊക്കെയ്ന്‍, ഹാഷിഷ്, എംഡിഎംഎ എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ഏതാനും ദിവസം മുമ്പ്, ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് 2,000 കോടി രൂപയുടെ മയക്കുമരുന്നുമായി എത്തിയ രണ്ട് ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ ഗുജറാത്തിലെ കച്ച് ജില്ലയിലെ മുന്ദ്ര തുറമുഖത്ത് പിടിച്ചെടുത്തിരുന്നു. ടാല്‍ക്കം പൌഡര്‍ എന്ന പേരിലാണ് രണ്ട് ചെന്നൈ സ്വദേശികള്‍ അന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നത്.