അയോധ്യ- ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ സരയു നദിയിൽ ജലസമാധി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ജഗദ് ഗുരു പരമഹംസ് ആചാര്യ മഹാരാജ് മൂക്കിൽ വെള്ളമൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. സരയു നദിയിലേക്ക് പോകാനുള്ള ശ്രമം പോലീസ് തടഞ്ഞതോടെയാണ് പാത്രത്തിൽ കൊണ്ടുവന്ന സരയുനദിയിലെ വെള്ളം ഇയാൾ മൂക്കിലൊഴിച്ചത്. പാത്രത്തിൽ വെള്ളവുമായി നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പൗരത്വം റദ്ദാക്കി ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്നാണ് ഇയാളുടെ ആവശ്യം. ഇല്ലെങ്കിൽ സരയു നദിയിൽ ജലസമാധി അടയുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.