Sorry, you need to enable JavaScript to visit this website.

മൂന്നു മക്കളുടെ മാതാവിനെ കാണാതായി

കാസർകോട്- ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ബദിയടുക്ക നെക്രാജെയിലെ അബ്ബാസിന്റെ ഭാര്യ രിഫാന (33) യെയാണ് കാണാതായത്. കഴിഞ്ഞ ദിവസം രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഒരാഴ്ച മുമ്പാണ് ഭർത്താവ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. മൂന്ന് മക്കളുടെ മാതാവാണ് രിഫാന. യുവതിയുടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാലാണ് ഭർത്താവ് പോലീസിൽ പരാതി നൽകിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ബദിയടുക്ക പോലീസ് അന്വേഷണം നടത്തി വരികയാണ്.
 

Latest News