ഹിന്ദു രാഷ്ട്രം പ്രഖ്യാപിച്ചില്ല; ഇന്ന് സരയുവില്‍ മുങ്ങി മരിക്കുമെന്ന് പരമഹംസ് ആചാര്യ മഹാരാജ്

അയോധ്യ- ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന തന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ ഇന്ന് അയോധ്യയിലെ സരയു നദിയില്‍ മുങ്ങി മരിക്കുമെന്ന് പ്രമുഖ സന്യാസിയായ പരമഹംസ് ആചാര്യ മഹാഹാജ്. ഒക്ടോബര്‍ രണ്ടിനകം ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് ഇദ്ദേഹം കേന്ദ്ര സര്‍ക്കാരിന് ഒരാഴ്ച മുമ്പ് അന്ത്യശാസനം നല്‍കിയിരുന്നു. എല്ലാ മുസ്‌ലിം, ക്രിസ്ത്യന്‍ വിശ്വാസികളുടേയും പൗരത്വം റദ്ദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ജലസമാധിയാകും എന്നായിരുന്നു ഭീഷണി. വെള്ളത്തില്‍ മുങ്ങി ആത്മഹത്യ ചെയ്യുന്നതിന് വീരപരിവേഷം നല്‍കി വിളിക്കുന്ന പേരാണ് ജലസമാധി. ഇത് തീര്‍ത്തും ആത്മഹത്യയാണ്.

അയോധ്യയില്‍ ഈ സന്യാസിയുടെ ആത്മഹത്യയ്ക്കുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ഇന്ത്യാ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് നദിയില്‍ മുങ്ങുമെന്നാണ് പറയപ്പെടുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ച് താന്‍ തീയില്‍ ചാടി ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനായി ചിത ഒരുക്കുകയും ചെയ്തു. എന്നാല്‍ തീയില്‍ ചാടുമെന്ന് പറഞ്ഞ ദിവസം അയോധ്യ പോലീസ് പരമഹംസ് ആചാര്യയെ വീട്ടുതടങ്കലിലാക്കുകകായിരിന്നു. ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ നിരാഹാരം കിടന്ന് മരിക്കുമെന്ന് പ്രഖ്യാപിച്ചു ഇദ്ദേഹത്തിന്റെ നാടകം ഉണ്ടായിരുന്നു. 15 ദിവസം നിരാഹാരം കിടന്ന സന്യാസിയെ ഒടുവില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടാണ് ഉറപ്പു നല്‍കി പിന്തിരിപ്പിച്ചത്.
 

Latest News