Sorry, you need to enable JavaScript to visit this website.

സി.പി.എം. ബ്രാഞ്ച് സമ്മേളനത്തില്‍ വാക്കേറ്റം;  ഒരാള്‍ കത്തിയെടുത്തു, പ്രവര്‍ത്തകര്‍ ഭയന്നോടി

തിരുവനന്തപുരം-സി.പി.എം. കൊട്ടാരക്കര കോട്ടാത്തല ലോക്കല്‍ കമ്മിറ്റി പരിധിയിലെ പള്ളിക്കല്‍ ചെമ്പന്‍പൊയ്ക ബ്രാഞ്ച് സമ്മേളനത്തില്‍ കൈയാങ്കളിയും സംഘര്‍ഷവും. കൈയേറ്റത്തിനിടയില്‍ പ്രവര്‍ത്തകരില്‍ ഒരാള്‍ കത്തിയെടുത്തതിനെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്നോടി.സംഘര്‍ഷത്തെത്തുടര്‍ന്ന് സമ്മേളനം ഒഴിവാക്കി. സംഭവത്തില്‍ പാര്‍ട്ടി ഏരിയ നേതൃത്വം അന്വേഷണം തുടങ്ങി. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിമതപ്രവര്‍ത്തനം ആരോപിച്ച് അഞ്ചുപേര്‍ക്കെതിരേ നടപടിയെടുത്തിരുന്നു. ഇവരില്‍ ചിലര്‍ സമ്മേളനത്തിനെത്തിയതാണ് സംഘര്‍ഷത്തിനു കാരണമെന്നു പറയുന്നു.
സമ്മേളനത്തിനു മുന്നോടിയായി പതാക ഉയര്‍ത്താനൊരുങ്ങുമ്പോഴാണ് വാക്കേറ്റവും ഉന്തുംതള്ളും സംഘര്‍ഷവുമുണ്ടായത്. നേതാക്കള്‍ ഉള്‍പ്പെടെ പരസ്പരം കഴുത്തിനുപിടിച്ചു തള്ളുന്നതും തല്ലാന്‍ ഓങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.  ഇതിനിടയിലാണ് ഒരു പ്രവര്‍ത്തകന്‍ അരയില്‍ കരുതിയിരുന്ന കത്തി പുറത്തെടുത്തത്.
 

Latest News