Sorry, you need to enable JavaScript to visit this website.

കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക്  സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. നാളെയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍, തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. തിങ്കളാഴ്ച്ച പത്ത് ജില്ലകളിലും ചൊവ്വാഴ്ച്ച ഏഴ് ജില്ലകളിലും മഴമുന്നറിയിപ്പുണ്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത.
 

Latest News