ദുബായ് വിമാനത്തില്‍ സീറ്റിനടിയില്‍ 61 ലക്ഷത്തിന്റെ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

ബംഗളൂരു- ദുബായില്‍നിന്നു വന്ന ഇന്‍ഡിഗോ വിമാനത്തില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 61 ലക്ഷത്തിന്റെ സ്വര്‍ണം കണ്ടെത്തി. ബംഗളൂരി കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
ദുബായില്‍നിന്നുവന്ന യാത്രക്കാരന്‍ കള്ളക്കടത്ത് സംഘത്തിലെ മറ്റൊരാള്‍വന്ന് എടുക്കാന്‍ വേണ്ടി ഉപേക്ഷിച്ചതാണെന്ന് കരുതുന്നതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്വര്‍ണ മിശ്രതവും 29 സ്വര്‍ണ വടികളുമടക്കം 1.3 കിലോ വരുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

 

Latest News