കനയ്യ കുമാര്‍ മറ്റൊരു സിദ്ദു, കോണ്‍ഗ്രസിനെ തകര്‍ക്കുമെന്ന് സഖ്യകക്ഷിയായ ആര്‍ജെഡി

പ്ടന- സിപിഐ വിട്ട് കോണ്‍ഗ്രസിലേക്കുള്ള കനയ്യ കുമാറിന്റെ വരവ് ബിഹാറിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ആര്‍ജെഡിക്ക് രസിച്ചില്ല. കനയ്യ മറ്റൊരു സിദ്ദുവാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നുമാണ് ആര്‍ജെഡിയുടെ പ്രതികരണം. കനയ്യ പാര്‍ട്ടിയില്‍ ചേര്‍ന്നത് കൊണ്ട് ഒരു ഗുണവുമില്ലെന്നും കോണ്‍ഗ്രസ് മുങ്ങുന്ന ഒരു കപ്പലാണെന്നും മുതിര്‍ന്ന ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പരിഹസിച്ചു. മുങ്ങുന്ന കപ്പലിനെ രക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ കനയ്യയെ കൊണ്ട് രക്ഷിക്കനാകില്ല. അദ്ദേഹം നവജോത് സിങ് സിദ്ദുവിനെ പോലെയാണ്. കോണ്‍ഗ്രസിനെ ഇനിയും നശിപ്പിക്കും, തിവാരി പറഞ്ഞു. അതേസമയം ബിഹാറിനെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.

2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു കോണ്‍ഗ്രസ്. ആര്‍ജെഡി മികച്ച മുന്നേറ്റം നടത്തിയപ്പോഴും ഏറെ സീറ്റുകള്‍ ചോദിച്ചു വാങ്ങിയ കോണ്‍ഗ്രസ് വന്‍ പരാജയമായിരുന്നു. പ്രതിപക്ഷത്തിന് ഭരണം നഷ്ടമായത് കോണ്‍ഗ്രസിന്റെ മോശം പ്രകടനം കാരണമാണെന്നും വലിയ ആക്ഷേപം ഉയര്‍ന്നിരുന്നു.
 

Latest News