കേന്ദ്രത്തിന്റെ കശ്മീര്‍ റിപ്പോര്‍ട്ട് കെട്ടിച്ചമച്ച കഥകളെന്ന് ഗുപ്കര്‍ സഖ്യം

ശ്രീനഗര്‍- കശ്മീര്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് നിറയെ കെട്ടിച്ചമച്ചതാണെന്ന് അഞ്ച് പ്രാദേശിക പാര്‍ട്ടികളുടെ സഖ്യമായ ഗുപ്കര്‍.
ദ ഡ്രീം ഓഫ് ദ നേഷന്‍, വണ്‍ ലോ, വണ്‍ സിംബള്‍ ഫുള്‍ഫില്‍ഡ് എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് യാഥാര്‍ഥ്യത്തില്‍നിന്ന് ഏറെ അകലെയാണെന്ന് ഗുപതര്‍ സഖ്യത്തിന്റെ വക്താവ് എം.വൈ. തരിഗാമി ആരോപിച്ചു. ജമ്മു കശ്മീരിലെ ജനങ്ങളെ അധികാരത്തില്‍നിന്ന് പുറന്തള്ള ഉദ്യോഗസ്ഥ ഭരണത്തിലെത്തിച്ചുവെന്നതാണ് യാഥാര്‍ഥ്യമെന്ന് തരിഗാമി പറഞ്ഞു.
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയ നടപടിയെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 20നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറിക്കിയിരുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ജനങ്ങളുടെ മുറിവുണക്കിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കശ്മീരില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിച്ചുവെന്നും തൊഴിലവസരങ്ങളുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന പദ്ധതികള്‍ 2019 നു മുമ്പ് അംഗീകരിക്കപ്പെട്ടതാണെന്നും ഇതാണ് അനുഛേദം 370 നീക്കിയതിന്റെ ഫലമായി അവതരിപ്പിച്ചതെന്ന് ഗുപ്തര്‍ സഖ്യം ആരോപിച്ചു.

 

Latest News