Sorry, you need to enable JavaScript to visit this website.

നെടുമ്പാശേരിയിൽ 35 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം പിടികൂടി

നെടുമ്പാശ്ശേരി- വിദേശത്ത് നിന്നും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 35 ലക്ഷം രൂപ വില വരുന്ന സ്വർണ മിശ്രിതം പിടികൂടി. ഷാർജയിൽ നിന്നും കോഴിക്കോട്ടേയ്ക്ക് പോയ സ്‌പൈസ് ജെറ്റ് വിമാനം ഇന്നലെ പുലർച്ചെ കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു. ഈ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരൻ ഫാസിലാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്. 791 ഗ്രാം സ്വർണ മിശ്രിതമാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.

Latest News