എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രഖ്യാപനം വരുംദിവസങ്ങളില്‍

ന്യൂദല്‍ഹി-കേന്ദ്ര സര്‍ക്കാര്‍ വിറ്റൊഴിവാക്കുന്ന എയര്‍ ഇന്ത്യ ടാറ്റാ ഗ്രൂപ്പിനു ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പാണ് കൂടിയ തുക ഓഫര്‍ ചെയ്തിരിക്കുന്നത്. ഇതോടെ എയര്‍ ഇന്ത്യ വിറ്റൊഴിവാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്ന ശ്രമങ്ങളില്‍ നേരിട്ട പ്രതിസന്ധി അവസാനിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, എയര്‍ ഇന്ത്യ വില്‍പന അംഗീകരിച്ചുവെന്ന നിലയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അന്തിമ തീരുമാനത്തിലെത്തിയാല്‍ അറിയിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡി.ഐ.പി.എ.എം) ട്വീറ്റ് ചെയ്തു.

 

Latest News