ഷാര്‍ജ-കോഴിക്കോട് വിമാനം കൊച്ചിയില്‍ ഇറക്കി, യാത്രക്കാരെ ബസുകളില്‍ എത്തിച്ചു

നെടുമ്പാശ്ശേരി- കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇറങ്ങേണ്ട വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന  വിമാനമാണ് കൊച്ചി അന്താരാഷട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ശക്തമായ മൂടല്‍മഞ്ഞാണ് കോഴിക്കോട് വിമാനം ഇറങ്ങാന്‍ തടസ്സമായത്.  പിന്നീട് കെ.എസ്.ആര്‍.ടി.സിയുടെ ലോ ഫ്‌ലോര്‍ ബസുകളിലാണ് യാത്രക്കാരെ കോഴിക്കോട് എത്തിച്ചത്. ഇതിനായി സ്‌പൈസ് ജെറ്റ് അധികൃതര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി തേവര ഡിപ്പോയില്‍ നിന്നാണ് നാല് എ.സി ലോ ഫ്‌ലോര്‍ ബസുകള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചത്.

 

Latest News