28 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്; കര്‍ണാടകയില്‍ കോളേജ് അടച്ചു

മാണ്ട്യ- കര്‍ണാടകയില്‍ 28 വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോളേജ് അടച്ചു. മാണ്ട്യയിലെ പ്രീ യൂനിവേഴ്‌സറ്റി കോളേജാണ് അധികൃതര്‍ അടച്ചത്. പ്രദേശം കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചതായും ജില്ലാ അധികൃതര്‍ പറഞ്ഞു.
കോവിഡ് ബാധിച്ച വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റിയതായി മാണ്ട്യ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. കാമ്പസ് മുഴുവന്‍ സാനിറ്റൈസ് ചെയ്തതായി പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ പറഞ്ഞു.

 

Latest News