Sorry, you need to enable JavaScript to visit this website.

മതസൗഹാർദ്ദത്തിന് പ്രവർത്തിക്കും, മതനേതാക്കളുടെ മുന്നറിയിപ്പുകളിൽ ദുരുദ്ദേശം കാണരുത്-കെ.സി.ബി.സി

തിരുവനന്തപുരം- മതസൗഹാർദ്ദത്തിനും സാമൂഹിക തിന്മകൾക്കെതിരെയും പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുമെന്നും  വിശ്വാസികൾക്കായി വൈദിക സമൂഹം നൽകുന്ന മുന്നറിയിപ്പുകളെ ചിലർ ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുകയാണെന്നും കെ.സി.ബി.സി. നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ പിന്തുണച്ചാണ് കെ.സി.ബി.സിയുടെ പ്രസ്താവന. സമൂഹത്തിന്റെ നന്മയ്ക്കായി മതനേതാക്കൾ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശത്തോടെ വ്യാഖ്യാനിച്ചും പർവ്വതീകരിച്ചും നടത്തുന്ന വ്യാഖ്യാനങ്ങളെ തള്ളിക്കളയണം. സാമൂഹിക തിന്മകൾ ചൂണ്ടിക്കാട്ടുമ്പോൾ അതിന് മറ്റുനിറങ്ങൾ ചാർത്തരുത്. വിശദമായ അന്വേഷണവും പഠനവും നടത്തി ശക്തമായ നടപടി എടുക്കണം. മതസൗഹാർദ്ദ നിലപാടുകളിൽ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാട് തന്നെയാണ് കെ.സി.ബി.സിക്കും. 
'ക്രിസ്തുവിന്റെ തിരുവചനം ഉൾക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യംവെച്ച് അജപാലകർ നൽകുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശപരമായി വ്യാഖ്യാനിച്ചും പർവതീകരിച്ചും മതമൈത്രിയെയും ആരോഗ്യകരമായ സഹവർത്തിത്വത്തെയും ദുർബലപ്പെടുത്തുന്ന ശൈലികളെ കത്തോലിക്കാ മെത്രാൻ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോൾ അതിന് മറ്റ് നിറങ്ങൾ ചാർത്തി യഥാർത്ഥ വിഷയത്തിൽ നിന്ന് വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി, ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ സഭകൾ തമ്മിൽ ഭിന്നതയുണ്ടെന്നുവരുത്തി തീർക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാൻ സമിതി തള്ളിക്കളയുന്നുവെന്നും ഫാ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ഒപ്പിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കി. 
 

Latest News