ഇതര സംസ്ഥാന യുവതി ദുരൂഹ സാഹചര്യത്തില്‍ ജീവനൊടുക്കി

ഇടുക്കി-ജാര്‍ഖണ്ഡ് സ്വദേശിനിയെ ദുരൂഹ സാഹചര്യത്തില്‍ എലത്തോട്ടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്‍മുനി മുര്‍മു (19) ആണ് മരിച്ചത്. അന്യാര്‍തൊളുവിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിനുള്ളിലെ മരത്തില്‍ ഷാളില്‍ തുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാല്‍പാദം നിലത്തു മുട്ടിയാണ് മൃതദേഹം. തോട്ടത്തിലെ മണ്‍തിട്ടയുടെ സമീപത്ത് നില്‍ക്കുന്ന മരത്തില്‍ കുടുക്കിട്ടശേഷം തൂങ്ങിയ നിലയിലാണ് മൃതദേഹത്തിന്റെ കിടപ്പ്. കമ്പംമെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സിഐ വി.എസ്.അനില്‍കുമാര്‍ പറഞ്ഞു. മൂന്നു മാസം മുമ്പ് വരെ വണ്ടന്‍മേട്ടിലെ ഏലത്തോട്ടത്തില്‍ മുല്‍മുനി മുര്‍മു ജോലി ചെയ്തിരുന്നു. ഇവിടെ മറ്റൊരു അതിഥി തൊഴിലാളിയുമായി സൗഹൃദത്തിലാവുകയും ഇതിനെതിരെ സഹോദരന്‍ മുല്‍മുനിയുമായി വഴക്കിടുകയും ചെയ്തിരുന്നു. സഹോദരനോടുള്ള ദേഷ്യത്തില്‍ മുല്‍മുനി ജാര്‍ഖണ്ഡിലേക്ക് ഒരുമാസം മുമ്പ് മടങ്ങി. തിരികെ എത്തിയതു കഴിഞ്ഞയാഴ്ചയാണ്. ഒപ്പം മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഇവര്‍ ഒരുമിച്ചാണ് അന്യാര്‍തൊളുവില്‍ ജോലിക്കെത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ തമ്മില്‍ ഫോണ്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായി. ഇതിനിടെ ഫോണിന്റെ ഹെഡ്സെറ്റ് വലിച്ചെറിഞ്ഞ ശേഷം മുല്‍മുനി ഇവര്‍ താമസിക്കുന്ന സ്ഥലത്തു നിന്നും ഇറങ്ങിപ്പോയി. സുഹൃത്ത് പിന്നാലെ എത്തിയെങ്കിലും മുല്‍മുനി വിറക് കമ്പിനു അടിച്ചോടിച്ചെന്നും പറയുന്നു. രാത്രി മുല്‍മുനി തിരികെ വരാതായതോടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

 

 

Latest News