ജിദ്ദ- ഉപയോഗിക്കാത്ത കെട്ടിടത്തിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 12 ദശലക്ഷം റിയാല്‍ വാടക നല്‍കണമെന്ന ഉത്തരവ് മക്ക അപ്പീല്‍ കോടതി റദ്ദാക്കി. സിവില്‍ ഡിഫന്‍സില്‍നിന്നും വിദ്യാഭ്യാസ മന്ത്രാലയത്തില്‍നിന്നും ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ സ്‌കൂള്‍ കെട്ടിടം ഉപയോഗിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ വാടക കുടിശ്ശിക ലഭിക്കണമെന്ന കെട്ടിട ഉടമയുടെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ സ്‌കൂളിന് അനുകൂലമായ ചരിത്ര ഉത്തരവാണിതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.മുസഫര്‍ ഹസന്‍ പറഞ്ഞു.
ഇന്ത്യന്‍ എംബസിയുടേയും ജിദ്ദ കോണ്‍സുലേറ്റിന്റേയും സഹായത്തോടെ ഇന്ത്യന്‍ സ്‌കൂള്‍ നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടമാണ് വിജയിച്ചത്.