എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റു; അച്ഛന്റെ പരാതിയില്‍ അമ്മക്കെതിരെ കേസ്

ചെന്നൈ- എട്ട് മാസം പ്രായമായ കുഞ്ഞിനെ അമ്മ മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റുവെന്ന് പരാതിയുമായി  അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍. തൂത്തുക്കുടിയിലാണ് സംഭവം. അമ്മയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
മകനെ വിറ്റു എന്ന് അച്ഛന്‍ മണികണ്ഠനാണ് പരാതി നല്‍കിയത്. ഭാര്യ ജപമലര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്.
രണ്ടുവര്‍ഷം മുമ്പ് വിവാഹിതരായി ഇവര്‍ക്ക്  എട്ടുമാസം മുന്‍പാണ് ആണ്‍കുട്ടി ജനിച്ചത്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഭാര്യ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. കുട്ടിക്കൊപ്പം തൂത്തുക്കുടിയിലേക്കാണ് ജപമലര്‍ പോയത്.

ദിവസങ്ങള്‍ക്ക് ശേഷം കാണാന്‍ ചെന്നപ്പോഴാണ് കുഞ്ഞ് വീട്ടിലില്ലെന്ന് മണികണ്ഠന്‍ അറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ബ്രോക്കര്‍ വഴി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു എന്ന് അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. മറ്റു ചിലരുടെ സഹായത്തോടു കൂടിയാണ് ഭാര്യ കുട്ടിയെ വിറ്റതെന്നും അച്ഛന്‍ പറഞ്ഞു.

 

Latest News