Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭക്ഷ്യ സബ്‌സിഡിക്ക് 954 കോടി; തീരദേശ വികസനത്തിന് 2000 കോടി

തിരുവനന്തപുരം- സംസ്ഥാനത്ത് ഭക്ഷ്യസബ്‌സിഡി നല്‍കുന്നതിന് 954 കോടി രൂപ വകയിരുത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി പ്രത്യേകം അനുവദിക്കുന്നതായും ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജും മന്ത്രി പ്രഖ്യാപിച്ചു. ഓഖി ചുഴലിക്കാറ്റ് വിതച്ച വിഷമതകള്‍ക്കിടയിലും കേരളം തകരാതെ പിടിച്ചു നിന്നുവെന്നും മന്ത്രി അവകാശപ്പെട്ടു.

ബജറ്റിലെ പ്രധാന
പ്രഖ്യാപനങ്ങള്‍
 
*പച്ചക്കറി കൃഷിക്കായി 350 കോടി
*നീര്‍ത്തട സംരക്ഷണ പദ്ധതികള്‍ക്കായി 1000 കോടി
*മലിനീകരണ നിയന്ത്രണ ബോര്‍ഡിന് 13.5 കോടി
* ഭൂനികുതി 2015ലേത് പുനസ്ഥാപിച്ചു, 100 കോടി അധിക വരുമാനം പ്രതീക്ഷിക്കുന്നു
* പരിസ്ഥിതി സംരക്ഷണത്തിന് 71 കോടി
*കേരള അഗ്രോ ബിസിനസ് കന്പനി രൂകരിക്കും
*കശുവണ്ടി വികസനത്തിന് 54 കോടി, സ്വകാര്യ കശുവണ്ടി കന്പനികള്‍ക്ക് 20 കോടി
*നാളികേര വികസനത്തിന് 50 കോടി
*കയര്‍ തൊഴിലാളികള്‍ക്ക് 600രൂപ പ്രതിദിന വരുമാനം
*കയര്‍മേഖലയുടെ പുനരുദ്ധാരണത്തിന് 1200 കോടി
*നെല്‍വയല്‍ തരിശാക്കിയാല്‍ കര്‍ശന നടപടി,തരിശുഭൂമിയിലെ നെല്‍കൃഷിക്ക് 12 കോടി
*എഞ്ചിനിയറിംഗ് തോറ്റ 20,000 വിദ്യാര്‍ത്ഥികള്‍ക്ക് റെമഡിയല്‍ കോഴ്‌സ്
*കുടുംബശ്രീക്ക് 200 കോടി
*എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് 2859 കോടി
*നിര്‍ഭയ വീടുകള്‍ക്ക് അഞ്ച് കോടി
*എല്ലാ ജില്ലകളിലും വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കാന്‍ 25 കോടി
*വികലാംഗപെന്‍ഷന് 350 കോടി
*എറണാകുളത്ത് ഷീ ലോഡ്ജ്
*ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിന് 10 കോടി, ട്രാന്‍സ്ജെന്‍ഡേഴ്‌സിന് ജില്ലാ കേന്ദ്രങ്ങളില്‍ സുരക്ഷിത സ്ഥലങ്ങള്‍
*അതിക്രമങ്ങളെ അതിജീവിക്കുന്നവരുടെ ക്ഷേമത്തിനായി മൂന്ന് കോടി
*സ്ത്രീ സുരക്ഷയ്ക്കായി പഞ്ചായത്തുകളില്‍ 10 കോടി
*സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികള്‍ക്ക് 50 കോടി
*അവിവാഹിത അമ്മമാര്‍ക്കുള്ള പ്രതിമാസ സാമ്പത്തികസഹായം 1000 രൂപയില്‍ നിന്ന് 2000 ആക്കി
*വനിതാ ക്ഷേമത്തിന് 1267 കോടി
*പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 975 കോടി
*സൗമൂഹ്യ സുരക്ഷാപദ്ധതിയിലെ അനര്‍ഹരെ ഒഴിവാക്കും
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 50 കോടി
*ഓട്ടിസം പാര്‍ക്ക് പദ്ധതി വ്യാപിപ്പിക്കും
*വനം, വന്യജീവി സംരക്ഷണത്തിന് 208 കോടി
*ഭിന്നശേഷി സ്‌കൂളുകള്‍ക്ക് 40 കോടി
* പെന്‍ഷന്‍ പട്ടിക നവീകരിക്കും, ആദായനികുതി നല്‍കുന്നവരെ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കും
*എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം,
*കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍
*സമഗ്ര കാന്‍സര്‍ ചികിത്സാ പദ്ധതി നടപ്പാക്കും
*പ്രവാസികള്‍ക്ക് മസാല ബോണ്ട് നടപ്പാക്കും
*സന്പൂര്‍ണ പാര്‍പ്പിട പദ്ധതിക്ക് 2500 കോടി
*തിരഞ്ഞെടുക്കപ്പെടുന്ന റേഷന്‍കടകളെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളാക്കും
*വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി
*വിപണി ഇടപെടലിന് 260 കോടി
*ഭക്ഷ്യസുരക്ഷയ്ക്ക് 954 കോടി, ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്‍ 31 കോടി
*കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി
*കിഫ്ബിയില്‍ ചേരുന്നവര്‍ക്ക് നിബന്ധനകളോടെ പെന്‍ഷനും അപകടഇന്‍ഷ്വറന്‍സും
*സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍നുകള്‍ മുടങ്ങില്ല
*പദ്ധതിച്ചെലവ് 22 ശതമാനം കൂടി, പദ്ധതിയേതരചെലവ് 24 ശതമാനം കൂടി
*സാന്പത്തിക അച്ചടക്കം അനിവാര്യം, റവന്യൂ കമ്മി 3% ആയി നിലനിറുത്തും
*നികുതി വരുമാനം കുറഞ്ഞു, 14 ശമതാനം മാത്രം, നികുതി വരുമാനം 86,000 കോടി
*4.21 ലക്ഷം പേര്‍ക്ക് നാല് ലക്ഷം രൂപയുടെ വീട്
*തീരദേശത്തിനായി ഡി.പി.ആര്‍ തയ്യാറാക്കാന്‍ 10 കോടി രൂപ
*ജി.എസ്.ടി നിരാശപ്പെടുത്തി, നേട്ടം കിട്ടിയത് വന്‍കിട കന്പനികള്‍ക്ക്
*തീരദേശ സ്‌കൂളുകള്‍ നവീകരിക്കും
*തീരദേശ മേഖലയില്‍ സൗജന്യ വൈഫൈ
*തുറമുഖ വികസനത്തിന് 584 കോടി
* ഓഖി ചുഴലിക്കാറ്റുപോലെ നോട്ട് നിരോധം സമ്പദ് വ്യവസ്ഥയെ തകര്‍ത്തു
*കിഫ്ബി വഴി 900 കോടി സമാഹരിക്കും
*തീരദേശത്തെ 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ 150 കോടി
*മത്സ്യമേഖലയ്ക്ക് 600 കോടി
*തീരദേശത്തിന് 2000 കോടിയുടെ പാക്കേജ്
*ലിംഗസമത്വം ഉറപ്പാക്കും
 

Latest News