Sorry, you need to enable JavaScript to visit this website.

യാത്രക്കാര്‍ക്ക് കൗതുകം സമ്മാനിച്ച് റിയാദില്‍നിന്ന് തായിഫിലേക്ക് ഒരു വിമാന യാത്ര

അബ്ദുല്‍ അസീസ് രാജാവ് 76 വര്‍ഷം മുമ്പ് വിമാനത്തില്‍ നിന്ന് പുറത്തിറങ്ങുന്നു.

റിയാദ് - ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവ് 76 വര്‍ഷം മുമ്പ് ആദ്യമായി നടത്തിയ വിമാന യാത്രയുടെ സ്മരണാര്‍ഥം ദേശീയ വിമാന കമ്പനിയായ സൗദിയ റിയാദില്‍ നിന്ന് തായിഫിലേക്ക് പ്രത്യേക സര്‍വീസ് നടത്തി. എഴുപതുകളിലും എണ്‍പതുകളിലും സൗദിയ ഉപയോഗിച്ചിരുന്ന എംബ്ലങ്ങള്‍ ഉപയോഗിച്ച് പ്രത്യേകം അലങ്കരിച്ച ബോയിംഗ് 7770-300 ഇനത്തില്‍ പെട്ട വിമാനമാണ് സര്‍വീസിന് ഉപയോഗിച്ചത്.
 ടെര്‍മിനലില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രൂപവും ഒരുക്കിയിരുന്നു. പ്രത്യേക സര്‍വീസിന്റെ പ്രാധാന്യത്തെ കുറിച്ച് സൗദിയ ജീവനക്കാര്‍ യാത്രക്കാരെ ഉണര്‍ത്തി. പഴയ കാലത്ത് നിലവിലുണ്ടായിരുന്ന പരമ്പരാഗത രീതിയിലുള്ള ബോര്‍ഡിംഗ് പാസുകളാണ് വിമാന സര്‍വീസിലെ യാത്രക്കാര്‍ക്ക് സൗദിയ ഇഷ്യു ചെയ്തത്. ഇത് യാത്രക്കാര്‍ക്ക് കൗതുകവും അത്ഭുതവുമായി.

 

Latest News