VIDEO ജിദ്ദക്കാരുടെ മനസ്സില്‍ പതിഞ്ഞ കാര്‍ ശില്‍പം നീക്കം ചെയ്തു

ജിദ്ദ - നഗരത്തിലെ കോര്‍ണിഷില്‍ ഏറെ കാലമായി സന്ദര്‍ശകരുടെയും യാത്രക്കാരുടെയും മനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞ കാഴ്ചയായ കാര്‍ ശില്‍പം നഗരസഭ  നീക്കം ചെയ്തു. ശില്‍പം മറ്റൊരിടത്തേക്കാണ് നഗരസഭ നീക്കം ചെയ്തത്.
ക്രെയിനുകളുടെ സഹായത്തോടെ കൂറ്റന്‍ ട്രെയിലറിലാണ് ശില്‍പം കൊണ്ടുപോയത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ  ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കൂറ്റന്‍ കോണ്‍ക്രീറ്റ് ബ്ലോക്കില്‍ നിന്ന് കാറുകളുടെ ബോഡികള്‍ പുറത്തുവരുന്ന രൂപത്തിലുള്ള ശില്‍പമാണിത്. രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്നതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനാണ് ഇത്തരമൊരു ശില്‍പം ജിദ്ദ നഗരസഭ കോര്‍ണിഷില്‍ സ്ഥാപിച്ചത്.

 

Latest News