VIDEO വീട്ടുമുറ്റത്ത് പതിയിരുന്ന് ആക്രമിച്ച പുലിയെ വയോധിക ഊന്നുവടി കൊണ്ട് തുരത്തിയോടിച്ചു

മുംബൈ- മുംബൈയിലെ ആരെ വിസവ വര്‍ക്കേഴ്‌സ് കോളനിയിലെ ഒരു വീട്ടുമുറ്റത്ത് പതിയിരുന്ന ആക്രമിച്ച പുലിയെ വയോധിക ഊന്നുവടി കൊണ്ടു തുരത്തിയോടിച്ചു. ബുധനാഴ്ച രാത്രി 7.45നാണ് സംഭവം. 55കാരിയായ നിര്‍മലാദേവി രംബദന്‍ സിങ് ആണ് പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിനിരയായത്. നടക്കാന്‍ പ്രയാസം നേരിടുന്ന നിര്‍മലാദേവി ഊന്നുവടി ഉപയോഗിച്ചാണ് നടക്കുന്നത്. രാത്രി വീടിനു പുറത്തിറങ്ങി ഒരിടത്ത് ഇരുന്നതായിരുന്നു നിര്‍മലാദേവി. ഇതിനിടെ നേരത്തെ തന്നെ ഇവിടെ പതിയിരുന്ന പുലി പിന്നിലൂടെ നിര്‍മലാദേവിയെ ആക്രമിക്കുകയായിരുന്നു. തൊട്ടടുത്തെത്തിയപ്പോഴാണ് വയോധിക പുലിയെ കണ്ടത്. ഇപ്പോഴേക്കും പുലി ആദ്യ പ്രഹരത്തില്‍ ഇവര്‍ നിലത്തു വീണിരുന്നു. ഉടന്‍ ഊന്നുവടിയെടുത്ത് പുലിയെ കുത്തിയകറ്റി. ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും പുലി സ്ഥലംവിട്ടിരുന്നു. 

ഒരു മാസത്തിനിടെ പ്രദേശ്ത്ത് ഇതു പുലിയുടെ ആറാമത്തെ ആക്രമണമാണ്. ഒരേ പുലി തന്നെയാണ് എല്ലായിടത്തും എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് സംശയിക്കുന്നു. രണ്ടു വയസ്സ് പ്രായമുള്ള പുലിയാണിതെന്നും വനം വകുപ്പ് പറയുന്നു. നാലു ദിവസം മുമ്പ് പുലി ഒരു നാലു വയസ്സുകാരനെ വീട്ടുമുറ്റത്തു നിന്നും കടിച്ചുകൊണ്ടുപോയിരുന്നു. കുട്ടിയുടെ അമ്മാവന്‍ പുലിയെ പിന്തുടര്‍ന്നതോടെ കുട്ടിയെ പുലി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു കടക്കുകയായിരുന്നു.
 

Latest News