വ്യാജ വിസ നല്‍കി അഞ്ച് ലക്ഷം തട്ടിയ പ്രതി പിടിയില്‍, തയാറാക്കിയത് സെര്‍ബിയയിലേക്കുള്ള വിസ

കല്‍പറ്റ-സെര്‍ബിയയുടെ വ്യജ വിസ തയാറാക്കി കല്‍പറ്റ സ്വദേശിയില്‍നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയ സംഘത്തിലെ ഒരാള്‍ പിടിയില്‍. മലപ്പുറം കീഴാറ്റുര്‍ സ്വദേശി നിപുണ്‍ ചന്ദുള്ളിയെയാണ്  വയനാട് സൈബര്‍ െ്രെകം പോലീസ് ബംഗളൂരുവില്‍നിന്നു അറസ്റ്റുചെയ്തത്. സംഘത്തില്‍പ്പെട്ട കോട്ടയം നീണ്ടൂര്‍ താഴെത്തെക്കുടിയില്‍ സുമേഷ്, തൃശൂര്‍ ചട്ടിക്കുളം കോടാംപറമ്പില്‍ വിഷ്ണു എന്നിവര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു.
പ്രതികളുടെ വീടുകളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാജ വിസ പ്രിന്റുചെയ്ത  നിരവധി പാസ്‌പോര്‍ട്ടുകള്‍ കണ്ടെത്തി.  ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ഐ.ടി ആക്ട് പ്രകാരം ഏഴു  കേസ് രജിസ്റ്റര്‍ ചെയ്തുു. ഹൈദരാബാദ് സ്വദേശിയുടെ പേരിലുള്ള  മൊബൈല്‍ സിം കാര്‍ഡ് ഉപയോഗിച്ച് ലോകേഷ് എന്ന വ്യാജ പേരില്‍ ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ടാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. ഏകദേശം 50 ലക്ഷം രൂപയുടെ തട്ടിപ്പ് സംഘം നടത്തിയതായാണ് പോലീസിനു ലഭിച്ച വിവരം.

 

Latest News