സിദ്ദു അയയുന്നു, കോണ്‍ഗ്രസ് അധ്യക്ഷനായി തുടര്‍ന്നേക്കും; മുഖ്യമന്ത്രിയുമായി ചര്‍ച്ച ഉടന്‍

ചണ്ഡീഗഢ്- കെട്ടടങ്ങി എന്ന് കരുതിയ പഞ്ചാബ് കോണ്‍ഗ്രസിലെ പ്രതിസന്ധി അപ്രതീക്ഷിതമായി വീണ്ടും കലുഷിതമാക്കിയ രാജിവെച്ച സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു നിലപാട് മയപ്പെടുത്തി. മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുമായി ഇന്ന് സിദ്ദു ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കായി മുഖ്യമന്ത്രി ക്ഷണിച്ചിട്ടുണ്ടെന്നും മൂന്ന് മണിക്ക് ചണ്ഡീഗഢിലെ പഞ്ചാബ് ഭവനിലെത്തി മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുമെന്നും സിദ്ദു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഏതു ചര്‍ച്ചയേയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതായും സിദ്ദു അറിയിച്ചു. 

സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തന്നെ തുടരുമെന്നും രാജി പിന്‍വലിക്കുമെന്നും സിദ്ദുവുമായി അടുപ്പമുള്ള ഉപദേശകരില്‍ ഒരാളായ മുഹമ്മദ് മുസ്തഫ പറഞ്ഞിരുന്നു. പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും മുസ്തഫ പറഞ്ഞു.

Latest News