Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം

കോട്ടയം- അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവ് മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനു വൈദ്യം സഹായം ലഭിക്കാതെ പിടഞ്ഞുമരിക്കുകയായിരുന്നു. ബിനുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ഓട്ടോ അപകടത്തിൽ പെട്ടതിനെ തുടർന്ന് നാട്ടുകാരെത്തി ഓട്ടോ നന്നാക്കികൊടുത്തു. അപസ്മാര ബാധിതനായ ബിനു അമിതമായി മദ്യപിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആരും തയ്യാറായില്ല. തുടർന്ന് ബിനുവിന്റെ സുഹൃത്ത് തന്നെ ഓട്ടോയുമായി മുന്നോട്ടുപോയി. എന്നാൽ നൂറു മീറ്റർ അകലെ ഓട്ടോ നിർത്തിയ ഇയാൾ ബിനുവിനെ പുറത്തിറക്കി കടയുടെ വരാന്തയിൽ കിടത്തി. തുടർന്ന് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ബിനു ഇവിടെ കിടന്ന് പുളയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
 

Latest News