Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോന്‍സനുമായി സുധാകരന് അന്യായ ബന്ധം,  കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയെന്ന് ജയരാജന്‍

കണ്ണൂര്‍- കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന് ഉത്തരവാദിയല്ല എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മോന്‍സണുമായി സുധാകരന് അവിഹിതവും അന്യായമായ ബന്ധവുമുണ്ട്. മോന്‍സണ്‍ വ്യാജഡോക്ടറാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് കെ സുധാകരന്‍ പൊലീസില്‍ പരാതി നല്‍കുന്നില്ലെന്നും എം വി ജയരാജന്‍ ചോദിച്ചു.
മോന്‍സനെ സുധാകരന് വ്യക്തിപരമായി അറിയാം. മോന്‍സന്റെ വീട്ടില്‍ സുധാകരന്‍ പോകുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ വെട്ടിപ്പിന് താന്‍ ഉത്തരാവാദിയല്ല എന്ന വാദം ഇപ്പോഴും സുധാകരന്‍ ഉന്നയിക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ചര്‍മബലം കാണ്ടാമൃഗത്തെക്കാള്‍ വലുതായിരിക്കണമെന്ന് എം വി ജയരാജന്‍ വിമര്‍ശിച്ചു.  പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലും കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായുള്ള ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. മോന്‍സണിന്റെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് സുധാകരന് അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
 

Latest News