ആഭരണങ്ങള്‍ കവരാന്‍ രണ്ട് കാതുകളും മുറിച്ചു; വയോധിക മരിച്ചു

കണ്ണൂര്‍- കവര്‍ച്ചക്കിടെ ആക്രമണത്തിനിരയായി ഗുരുതര പരിക്കേറ്റ  വയോധിക മരിച്ചു. കണ്ണൂര്‍ എളയാവൂരിലെ പി.കെ.ഹൗസില്‍  പുലൂണ്ട കിഴക്കെ കരമല്‍  ആയിഷ (71) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  മരിച്ചത്.
കഴിഞ്ഞ ആഴ്ച്ചയാണ് ഇവര്‍ക്ക് പരിക്കേറ്റത്. തനിയെ താമസിക്കുന്ന ഇവര്‍, പുലര്‍ച്ചെ വീടിനു മുന്നിലെ ടാപ്പില്‍ നിന്ന് വെള്ളം പോകുന്നതു കണ്ട് പുറത്തേക്ക് വന്നപ്പോഴാണ് ആക്രമണത്തിനിരയായത്. രണ്ട് കാതുകളും മുറിച്ച് ആഭരണം കവര്‍ന്നു. വാരിയെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.  ബുധന്‍ പുലര്‍ച്ചെയാണ് മരിച്ചത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ പ്രതികളെ ഇതുവരെയും പോലീസിനു കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നാടിനെ നടുക്കിയ  ഈ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.      
             പരേതനായ അബ്ദുറഹീമിന്റെ ഭാര്യയാണ്. മക്കള്‍ സുമയ്യ, സാബിറ, തഫ്‌സീറ, അബ്ദുള്‍ റഹൂഫ് മരുമക്കള്‍ റഫീഖ് (മട്ടന്നൂര്‍) ഷംസുദ്ദീന്‍ (വള്ളിത്തോട് ) റംല (ആറളം) പരേതനായ അബു ഹാജി (വള്ളിത്തോട് ) സഹോദരങ്ങള്‍ അബ്ദുള്‍ അസീസ്, സൈനബ പരേതരായ അബ്ദുള്ള ഹാജി, മുഹമ്മദ് കുഞ്ഞി, നബീസ.

 

Latest News