Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൈദികന്റെ അവിഹിത ഗർഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്  മോൻസന്റെ തട്ടിപ്പിന്റെ തുടക്കം-ജോമോൻ

കൊച്ചി- ചേർത്തലയിൽ ഒരു വൈദികൻ ഉത്തരവാദിയായ അവിഹിത ഗർഭം ഏറ്റെടുത്താണ് മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന്റെ തുടക്കമെന്ന് പൊതുപ്രവർത്തകൻ ജോമാൻ പുത്തൻപുരയ്ക്കൽ. വൈദികൻ ഒരു കന്യാസ്ത്രീയെ ഗർഭിണിയാക്കിയ സംഭവം പുറം ലോകം അറിയാതെ മോൻസൻ മാവുങ്കൽ ഏറ്റെടുക്കുകയായിരുന്നുവെന്നും ജോമോൻ ആരോപിച്ചു. ആ ദിവ്യ ഗർഭത്തിന്റെ ഉത്തരവാദി താൻ തന്നെയാണെന്ന് പറഞ്ഞ്, ഗർഭത്തിന്റെ ഉത്തരവാദിയായ വൈദികന്റെ മാനം രക്ഷിച്ച്, വൈദികന്റെ രക്ഷകനായി മാറിയാണ് മോൻസൻ ഇന്ന് ഈ നിലയിൽ എത്തിയത്.  
കന്യാസ്ത്രീയെ ഗർഭിണയാക്കിയ വൈദികൻ, വിദേശത്തു പോയി കോടികൾ ഉണ്ടാക്കിയതിന് ശേഷം, അതിലൊരു നല്ല തുക മോൻസന് നൽകിയതിനെ തുടർന്നാണ് ഒരു ഗതിയും ഇല്ലാത്ത മോൻസന് നല്ല സാമ്പത്തിക ബാക്ക്ഗ്രൗണ്ട് കിട്ടിയത്. 
വൈദികൻ ഗർഭിണിയാക്കിയ കന്യാസ്ത്രീയെ, മോൻസൻ പ്രേമിച്ച് കെട്ടിയെന്ന വ്യാജേനയാണ് വിവാഹം കഴിച്ചത്. യേശുവിനെ ഒറ്റികൊടുത്തതിന്  യൂദാസിന് കിട്ടിയ മുപ്പത് വെള്ളിക്കാശിൽ, ഒറിജിനലായ രണ്ട് നാണയം, തന്റെ കൈയ്യിലുണ്ടെന്ന് പ്രചരിപ്പിക്കാൻ കഴിയുന്ന മോൻസണിന് ഒരു കഥയുണ്ടാക്കാൻ അധികം സമയം ആവശ്യമില്ല. അവിഹിത ഗർഭത്തിന് ഉത്തരവാദിയായ ഒരു വൈദികനെ രക്ഷിച്ചെടുത്ത മോൻസണിനെ വല്യ മഹാനായി ചിത്രീകരിച്ച് കഴിഞ്ഞ വർഷം ജൂലൈയിൽ നസ്രാണി ദീപിക സൺഡേ സപ്ലിമെന്റ് ഇറക്കിയതെന്നും ജോമോൻ ആരോപിച്ചു.

Latest News