ഹൂത്തി ഡ്രോണ്‍ സൗദി സഖ്യസേന വെടിവെച്ചിട്ടു, ലക്ഷ്യമിട്ടത് ഖമീസ്

റിയാദ് - ദക്ഷിണ സൗദിയില്‍ പെട്ട ഖമീസ് മുശൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി. ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയാണ് ഖമീസ് മുശൈത്തില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഹൂത്തികള്‍ അയച്ചത്. ലക്ഷ്യസ്ഥാനത്തുന്നതിനു മുമ്പായി പൈലറ്റില്ലാ വിമാനം കണ്ടെത്തി സഖ്യസേന വെടിവെച്ചിടുകയായിരുന്നു.

 

Latest News