അങ്കമാലി-സ്‌കൂട്ടറില്‍ ഡ്യൂട്ടിക്ക് പോവുകയായിരുന്ന മൂക്കന്നൂര്‍ എം എ ജി ജെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ടിപ്പര്‍ ഇടിച്ച് മരിച്ചു. തുറവൂര്‍ അയ്യമ്പിള്ളി സുനിത (37) ആണ് മരിച്ചത് പരേത കൊടകര തുണ്ടത്തില്‍ കുടുംബാംഗമാണ്. രാവിലെ 6.45 ഓടെ ആയിരുന്നു അപകടം. അമിതവേഗത്തില്‍ പോകുകയായിരുന്ന ടിപ്പര്‍ പെട്ടന്ന് ബ്രേക്കിട്ടതോടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരെത്തി ടിപ്പറിന്റെ അടിയില്‍ നിന്ന് സുനിതയെ എടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭര്‍ത്താവ്: സജു അയ്യമ്പിള്ളി
മക്കള്‍: സാം, സുമരിയ. ഇരുവരും സെന്റ് പാട്രിക്ക് സ്‌കൂള്‍ വിദ്ധ്യാര്‍ത്ഥികളാണ്.
സി പി എം ഏരിയ കമ്മിറ്റി അംഗം ജീമോന്‍ കുര്യന്റെ സഹോദരന്റെ ഭാര്യയാണ് സുനിത.






