എടവണ്ണയില്‍ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മഞ്ചേരി- എടവണ്ണയില്‍ 15 കാരിയെ തട്ടിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
കുഴിമണ്ണ കടുങ്ങല്ലൂര്‍ കണ്ണാടിപ്പറമ്പ് നവാസ് ഷെരീഫ്, കാവനൂര്‍ താഴത്തുവീടന്‍ മുഹമ്മദ് എന്നിവരെയാണ് എടവണ്ണ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പുല്‍പ്പറ്റ പൂക്കളത്തൂര്‍ കണയംകോട്ടില്‍ ജാവിദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം എട്ടിനാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.

 

Latest News