ടോക്യോ- പുതിയ കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ആശുപത്രികളിലെ സമ്മര്‍ദം ലഘൂകരിക്കപ്പെട്ടതും കണക്കിലെടുപ്പ് ജപ്പാന്‍ രാജ്യത്തെമ്പാടും പ്രഖ്യാപിച്ചിരുന്ന ആരോഗ്യ അടിയന്തരാവസ്ഥ വ്യാഴാഴ്ച പിന്‍വലിക്കും.
കഴിഞ്ഞ ആറുമാസമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. ഓഗസ്റ്റ് മധ്യത്തില്‍ പ്രതിദിന കോവിഡ് കേസുകള്‍ 25000 ആയിരുന്നത് ഇന്നലെ 1128 ആയി കുറഞ്ഞിട്ടുണ്ട്. ഗുരുതരാവസ്ഥയുമായി ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞു. വാക്‌സിനേഷന്‍ വിജയകരമായി നടത്താന്‍ കഴിഞ്ഞതും ആന്റിബോഡി ഔഷധങ്ങള്‍ ഫലപ്രദമായി നല്‍കാന്‍ കഴിഞ്ഞതുമാണ് വിജയത്തിന് കാരണമെന്നും രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ സാധാരണനിലയിലേക്ക് എത്തുകയാണെന്നും പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.