Sorry, you need to enable JavaScript to visit this website.

സൗദിയില്‍ വിദേശ തൊഴിലാളികളെ ലക്ഷ്യമിട്ട് വീണ്ടും സമ്മര്‍ദം

റിയാദ് - തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാദേശിക തൊഴില്‍ വിപണിയില്‍ വിദേശ തൊഴിലാളികളുടെ ലഭ്യത കുറക്കേണ്ടത് ഏറെ പ്രധാനമാണെന്ന് ശൂറാ കൗണ്‍സിലിലെ മുന്‍ സാമ്പത്തിക, ഊര്‍ജ കമ്മിറ്റി അംഗം ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.
സ്വദേശികള്‍ക്കിടയിലെ തൊഴില്ലായ്മ നിരക്ക് കുറക്കുന്നത് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. തൊഴില്‍ വിപണിയില്‍ പുതുതായി പ്രവേശിക്കുന്ന യുവതീയുവാക്കളുടെയും തൊഴില്‍രഹിതരുടെയും എണ്ണത്തിനനുസരിച്ച് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
തൊഴില്ലായ്മ നിരക്ക് ആറു ശതമാനം കവിയുന്നതിന് അര്‍ഥം പര്യാപ്തമായത്ര പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമ്പദ്‌വ്യവസ്ഥക്ക് സാധിക്കുന്നില്ല എന്നാണ്. ഇത്തരം സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഫലപ്രദവും സത്വരവുമായ ഇടപെടലുകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്വകാര്യ മേഖലക്ക് ഉത്തേജനം നല്‍കാനും വിദേശ തൊഴിലാളികളുടെ, വിശിഷ്യാ സ്‌പോണ്‍സര്‍മാര്‍ക്കു കീഴില്‍ ജോലിയില്ലാതെ അലഞ്ഞുനടക്കുന്ന തൊഴിലാളികളുടെ ലഭ്യത കുറക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഫഹദ് ബിന്‍ ജുംഅ പറഞ്ഞു.

 

 

Latest News