കനയ്യ കുമാറിന് സ്വാഗതമോതി കോൺഗ്രസ് ആസ്ഥാനത്ത് നോട്ടീസ്

ന്യൂദൽഹി- സി.പി.ഐ നേതാവ് കനയ്യ കുമാറിനെ സ്വാഗതം ചെയ്ത് ദൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് നോട്ടീസ്. ഇന്ന് രാവിലെയാണ് ദൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ കനയ്യ കുമാറിന് സ്വാഗതമോതി പോസ്റ്ററുകൾ പതിച്ചത്. ഇന്ന് ഉച്ചയോടെ കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സംസ്ഥാനമായ ബിഹാറിലെ ബെഗുസറായി മണ്ഡലത്തിൽനിന്നാണ് കനയ്യ കുമാർ ലോക്‌സഭയിലേക്ക് മത്സരിച്ചത്. എന്നാൽ ബി.ജെ.പിയിലെ ഗിരിരാജ് സിംഗിനോട് നാലു ലക്ഷത്തോളം വോട്ടുകൾക്ക് തോറ്റു.
 

Latest News