Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോൻസണിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയത് മുൻ ഡി.ജി.പി

കൊച്ചി- പുരാവസ്തു ശേഖരത്തിന്റെ മറവിലെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന് പോലീസ് സംരക്ഷണം നൽകിയത് മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണെന്ന തെളിവ് പുറത്ത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും ആലപ്പുഴ എസ്.പിക്കുമാണ് ബെഹ്റ നിർദ്ദേശം നൽകിയത്. ലോക്‌നാഥ് ബെഹ്‌റ മോൻസണിന്റെ വീട്ടിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ സംരക്ഷണം നൽകണമെന്ന് താൻ നിർദ്ദേശം നൽകിയിട്ടുണ്ടോ എന്ന കാര്യം ഓർമ്മയില്ലെന്നാണ് ബെഹ്‌റ വിശദീകരിക്കുന്നത്. മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടും ഇവിടെ പോലീസ് സംരക്ഷണമുണ്ടായിരുന്നു.
 

Latest News